Title (Indic)കുന്നിന്മേലെ നീയെനിയ്ക്ക് WorkRajamalli Year1965 LanguageMalayalam Credits Role Artist Music BA Chidambaranath Performer S Janaki Writer P Bhaskaran LyricsMalayalamകുന്നിന്മേലേ നീയെനിയ്ക്കു കുടിലൊന്നു കെട്ടി കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കല്യാണ പൂമാല കണ്ണീരില്‍ വാടീട്ടും കണ്ടില്ല പണ്ടത്തേ കളിത്തോഴനേ - ഞാന്‍ കണ്ടില്ല പണ്ടത്തേ കളിത്തോഴനേ ( കുന്നിന്മേലേ ) പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു കരളിലെ കരിമൊട്ടു വിരിയാതെ കരിഞ്ഞു കാലത്തിന് കൊടുംകാറ്റില്‍ സ്വപ്നങ്ങള്‍ പറന്നു. ( കുന്നിന്മേലേ ) കാട്ടുതീ വിഴുങ്ങുന്ന ശോകത്തിന് കാട്ടില്‍ വേട്ടക്കാര്‍ കുടുക്കിയ കതിര്കാണാക്കിളിയേ കൂട്ടിലെ പൊന്‍ കുഞ്ഞിനു പുതു ജീവന് നല്കാന് പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ ( കുന്നിന്മേലേ ) Englishkunninmele nīyĕniykku kuḍilŏnnu kĕṭṭi kannippĕṇṇāy kaḍannū ñān kannippĕṇṇāy kaḍannū ñān kalyāṇa pūmāla kaṇṇīril vāḍīṭṭuṁ kaṇḍilla paṇḍatte kaḽittoḻane - ñān kaṇḍilla paṇḍatte kaḽittoḻane ( kunninmele ) pāḍattu paṇḍeppolĕ paviḻaṁ viḽaññu māḍatta tamburāṭṭi paḻaṅgatha paṟaññu karaḽilĕ karimŏṭṭu viriyādĕ kariññu kālattin kŏḍuṁkāṭril svapnaṅṅaḽ paṟannu. ( kunninmele ) kāṭṭudī viḻuṅṅunna śogattin kāṭṭil veṭṭakkār kuḍukkiya kadirgāṇākkiḽiye kūṭṭilĕ pŏn kuññinu pudu jīvan nalgān pāṭṭumāy iṇakkiḽi paṟanniṅṅu varumo pāṭṭumāy iṇakkiḽi paṟanniṅṅu varumo ( kunninmele )