(സ്ത്രീ) ഉം..
(പു) മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു (2)
മരതക്കൂട്ടില്‍ പാടും പാടും
(സ്ത്രീ) സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍
മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍
(സിന്ദൂരമണിയുന്നു )
(പു) കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ
ദശപുഷ്പം ചൂടുവാന്‍ വന്ന നേരം (2)
ചിരി തൂകി ചിരി തൂകി നിന്നതെന്തേ
മുന്നില്‍ നിന്നതെന്തേ
(സ്ത്രീ) അ...
(പു) മരതക്കൂട്ടില്‍ പാടും പാടും
(സ്ത്രീ) മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍
മധുരിതമായ് തീരുന്ന നിമിഷങ്ങള്‍
(മാമ്പൂക്കളെല്ലാം )
(പു) പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍
പ്രേമലോലയായ് നീ വന്നതെന്തേ (2)
എന്നെ നോക്കി എന്നെ നോക്കി നിന്നതെന്തേ
മുന്നിന് നിന്നതെന്തേ
(സ്ത്രീ) അ...
(ഡു) മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു (2)