നാടന്‍ പാട്ടിലെ മൈന
നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര് പന്തലിനുള്ളില്‍
എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
നാടന്‍ പാട്ടിലെ മൈന
മനസ്സിലെ മച്ചകവാതില്‍
പിച്ചകവാതില്‍ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും
മുത്തുവിളക്കും കൊളുത്തും
ഇരുട്ടിന് കൺപീലി ചൂടി
ശില്പങ്ങള് സ്വപ്നങ്ങള്‍
എന്നെ മറന്നാലോ?
അന്നു മറന്നാലോ?
(നാടന്‍ പാട്ടിലെ..)
കിനാവിലെ കീര്‍ത്തന കമ്പികള്‍
കൈ നഖം കൊണ്ടു തുടിക്കും
ഞരമ്പിലെ ചൂടുകള്‍ നല്‍കും
ചുംബനം നല്‍കും വിടര്‍ത്തും
വികാരം നാദമായ് മാറ്റും
മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ ?
(നാടന്‍ പാട്ടിലെ ..)
ഇരുണ്ടൊരു ചക്രവാളത്തില്‍
കാഞ്ചന സൂര്യന് ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു
പൗര്‍ണമിത്തിങ്കള്‍ ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും
തീരങ്ങള്‍ യാമങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ
നാടന്‍ പാട്ടിലെ മൈന
നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ തണ്ണീര്‍ പന്തലിനുള്ളില്‍
എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
നാടന്‍ പാട്ടിലെ മൈന