ഗുരുവായൂരപ്പന്
ഗുരുവായൂരപ്പന് തന്ന നിധിക്കല്ലോ
പിറന്നാള്‍ പൂക്കള്‍
അരുമ ചൊടിയില്‍ പുഞ്ചിരിയാടും
തിരുനാള്‍ പൂക്കള്‍
വിളിച്ചാല്‍ മിണ്ടാത്തൊരു ബിംബം
അതിനെന്തിനലങ്കാരം
അതിനെന്തിനു തേവാരം (ഗുരുവായൂരപ്പന്)
സ്വര്‍ഗ്ഗത്തിന്റെ സുവര്‍ണ്ണപ്പടവിലെ
സ്വപ്ന കതിരല്ലേ
വിശ്വപ്രകൃതി വിളിച്ചിട്ടെത്തിയ
വിസ്മയമല്ലേ നീ
തുറന്നൂ വിണ്ണിന് ഗോപുരം
തെന്നല്‍ വീശീ ചാമരം
കൈകള്‍ നീട്ടി ഭൂതലം
ഋതുക്കള്‍ നല്കീ സ്വാഗതം
മനുഷ്യന് മാത്രം
നിന്നരികില്‍ എത്തുമ്പോള്‍
മനസ്സിനെന്തിനീ പൊയ്മുഖം (ഗുരുവായൂരപ്പന്)
ജനിച്ച ദിവസത്തിന്
മടിയില്‍ ഇരിക്കുമെന്‍ പൊന്‍ അഴകേ(2)
നിനക്കിതാ പുഷ്പ മകുടങ്ങള്‍
ഇന്നു നിനക്കിതാ ഭാഗ്യതിലകങ്ങള്‍
പൊന്‍ അഴകേ
എനിക്കായ് പകരം നല്‍കുമോ
നെഞ്ചിന് പനിനീര്പ്പൊയ്കയില്
പാതി വിടരും മൊട്ടുകള്‍
നിന്റെ ചുടു തേന്‍ ഉമ്മകള്‍
അകത്തെ കതിര്‍മിഴികള്‍
തുറന്നു നോക്കൂ നീ
അവിടെ അല്ലയോ സൌന്ദര്യം (ഗുരുവായൂരപ്പന്)