ആ കയ്യിലോ ഈ കയ്യിലോ
ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട് (ആ കയ്യിലോ.....)
അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട്
അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ് മുട്ടു കുത്തിയ പൂച്ചെണ്ട് ....(ആ കയ്യിലോ.....)
കുടുമ നരച്ചൊരു നമ്പൂരിച്ചനു.....
കുടുമ നരച്ചൊരു നമ്പൂരിച്ചനു
കുടമാളൂരൂന്നു കല്യാണം ഇന്നു കുടമാളൂരൂന്നു കല്യാണം
പെണ്ണിന്റെ മുടിയില്‍ ചൂടാനോ പട്ടു കിടക്കയില്‍ തൂകാനോ (2)
പത്തു പനിനീര് പൂവിനു വന്നു നമ്പൂരിച്ചന്
ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്കണ നമ്പൂരിച്ചന്
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ കാളന് ഓലന്‍ അവിയല്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ (ആ കയ്യിലോ ..)
കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു....
കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു
കുന്നേപ്പള്ളി പെരുന്നാള്‍ ഇന്നു കുന്നേപ്പള്ളി പെരുന്നാള്‍
പള്ളിച്ചന്തയില്‍ വില്‍ക്കാനോ പെണ്മക്കള്ക്കു കൊടുക്കാനോ (2)
പത്തു വട്ടി പൂവിനു വന്നു കുഞ്ഞേനാച്ചന്
കാലത്തു പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന്
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ പരിപ്പു പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ
വന്നോട്ടെ വന്നോട്ടെ (ആ കയ്യിലോ .....)
കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു....
കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു
കൊച്ചി കോട്ടയില്‍ സ്വീകരണം ഇന്നു കൊച്ചി കോട്ടയില്‍ സ്വീകരണം
നടവഴി തോറും വിരിക്കാനോ കുടവയറിന്മേല് ചാര്‍ത്താനോ (2)
നൂറു വണ്ടി പൂവിനു വന്നു നേതാക്കന്മാര്
നമ്മളെ നാക്കു കൊണ്ടു പോക്കറ്റടിക്കണ നേതാക്കന്മാര്
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ
ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട്