soorykantha kalpadavil
സൂര്യകാന്ത കല്പ്പടവില്
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയം പ്രഭേ സന്ധ്യേ
ഉറക്കൂ ഉറക്കൂ
ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
കല് വിളക്കിന് തിരി താഴ്ത്തൂ
തിരി താഴ്ത്തൂ
(സൂര്യകാന്ത.....)
സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാകാറായീ
കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പക പൂമഴ ചൊരിയൂ
മഴ ചൊരിയൂ
(സൂര്യകാന്ത.....)