പ്രേമഭിക്ഷുകീ, ഭിക്ഷുകീ, ഭിക്ഷുകീ
ഏതു ജന്മത്തില് ഏതു സന്ധ്യയില്‍
എവിടെവച്ചു നാം കണ്ടൂ , ആദ്യമായ്
എവിടെവച്ചു നാം കണ്ടൂ
(പ്രേമ ഭിക്ഷുകീ..)
ചിരിച്ചും കരഞ്ഞും.. തലമുറകള്‍ വന്നു (2)
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മള് തന് കാലടിപ്പാടുകള്‍
പൊടികൊണ്ടു മൂടിക്കിടന്നു- എത്രനാള്‍
പൊടികൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
അടുക്കാതിരുന്നെങ്കില്‍
(പ്രേമ ഭിക്ഷുകീ..)
നടന്നും, തളര്‍ന്നും വഴിയമ്പലത്തിലെ (2)
നടക്കല്വിളക്കിന് കാല്ചുവട്ടില്
വിടര്‍ന്ന നമ്മള് തന് മാനസപൂവുകള്‍
വിധിവന്നു നുള്ളിക്കളഞ്ഞു- ഇപ്പൊഴും
വിധിവന്നു നുള്ളിക്കളഞ്ഞു..
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
അടുക്കാതിരുന്നെങ്കില്‍ ഭിക്ഷുകീ, ഭിക്ഷുകീ
(പ്രേമ ഭിക്ഷുകീ..)