Title (Indic)മദന പഞ്ചമി WorkPunarjanmam Year1972 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Vayalar Ramavarma LyricsMalayalamമദന പഞ്ചമി മധുര പഞ്ചമി ഇന്നു മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും മിഥുനപഞ്ചമി (മദന...) മാനത്തെ അപ്സര സ്ത്രീകൾക്കിന്നു മദിരോത്സവം (2) അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം ആലിലക്കുമ്പിളിൽ സോമരസം പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം(മദന..) മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം അവരുടെ പൂവുടലിൽ പുരുഷഗന്ധം അഞ്ജനകൺകളിൽ സ്വപ്നസുഖം പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ പ്രാണഹർഷം (മദന..) Englishmadana pañjami madhura pañjami innu maṇiyilaññibūkkaḽil madajalaṁ niṟayuṁ mithunabañjami (madana...) mānattĕ apsara strīgaḽkkinnu madirotsavaṁ (2) avaruḍĕ pūñjŏḍiyil mandahāsaṁ ālilakkumbiḽil somarasaṁ prāṇanāthan nalgiya paramānandattin pāravaśyaṁ dāhaṁ dāhaṁ āgĕ taḽarunna premadāhaṁ(madana..) maṇṇilĕ saൌndaryavadigaḽkkinnu madanotsavaṁ avaruḍĕ pūvuḍalil puruṣagandhaṁ añjanagaṇgaḽil svapnasukhaṁ premalolan sārttiya pariraṁbhaṇattil prāṇaharṣaṁ (madana..)