വിളിച്ചാല്‍ കേള്‍ക്കാതെ
വിരഹത്തില്‍ തളരാതെ
കുതിയ്ക്കുന്നു പിന്നെയും കാലം....
കുതിയ്ക്കുന്നു പിന്നെയും കാലം
(വിളിച്ചാല്‍....)
കൊഴിഞ്ഞ കാല്‍പ്പാടുകള്‍ വിസ്മൃതിതന്‍
മണ്ണില്‍ അലിയുന്നു...
തെന്നലിന് ശ്രുതി മാറുന്നു....
(കൊഴിഞ്ഞ.......)
ഇന്നലെ തന്മുഖം കാണുവാനാശിച്ചാല്
ഇന്നിനു പോകുവാനാമോ
പുനര്ജന്മം നല്കിയൊരുറവിടങ്ങള് തേടി
തിരിച്ചൊഴുകീടുവാനാമോ പുഴകള്‍ക്കു
തിരിച്ചൊഴുകീടുവാനാമോ
വിളിച്ചാല്‍ കേള്‍ക്കാതെ
വിരഹത്തില്‍ തളരാതെ
കുതിയ്ക്കുന്നു പിന്നെയും കാലം....
കുതിയ്ക്കുന്നു പിന്നെയും കാലം...
ഇഴയറ്റ വീണയും പുതുതന്ത്രി ചാര്‍ത്തുന്നു
ഈണങ്ങള്‍ ഇതളിട്ടിടുന്നു...
(ഇഴയറ്റ.....)
മലര്‍വനം നനച്ചവന്‍ മറവിയില്‍ മായും
മലര് പുതുമാറോടു ചേരും
വിധിയുടെ തിരുത്തലും കുറിക്കലും തുടരും...
വിളിച്ചാല്‍ കേള്‍ക്കാതെ
വിരഹത്തില്‍ തളരാതെ
കുതിയ്ക്കുന്നു പിന്നെയും കാലം....
കുതിയ്ക്കുന്നു പിന്നെയും കാലം...