സിന്ദൂരം പൂശീ....ഹിന്ദോളം പാടീ....
സന്ധ്യയിപ്പോള്‍ വിടരുമല്ലോ...
സിന്ദൂരം പൂശീ ഹിന്ദോളം പാടീ
സന്ധ്യയിപ്പോള്‍ വിടരുമല്ലോ...
എന്നോ ഞാന്‍ കണ്ടുമറന്ന സന്ധ്യേ
എന്നെ ഇരുട്ടില്‍ വെടിഞ്ഞ സന്ധ്യേ
സിന്ദൂരം പൂശീ.....
പൊന്നിഴച്ചെമ്പകം കനിഞ്ഞിരിക്കാം എന്റെ
പൂക്കാത്ത മുല്ലയും പൂത്തിരിക്കാം
(പൊന്നിഴച്ചെമ്പകം.....)
അല്ലെങ്കില്‍ എങ്ങനെ കാറ്റിന് കൈക്കുമ്പിളില്‍
വല്ലാത്ത പൂമണം തങ്ങിനില്‍പ്പൂ....
(അല്ലെങ്കില്‍ എങ്ങനെ.....)
ഇല്ലാഞ്ഞിട്ടോടുമീ യാത്രക്കാരന്
എല്ലാര്‍ക്കുമെല്ലാര്‍ക്കും സ്വന്തക്കാരന്...
സിന്ദൂരം പൂശീ.......
ചന്ദനപ്പൂഞ്ചോല കവിഞ്ഞിരിക്കാം അതില്‍
ധനുമാസ മഞ്ഞല കുളിച്ചിരിക്കാം
(ചന്ദനപ്പൂഞ്ചോല.....)
അല്ലെങ്കില്‍ എങ്ങനെ തെന്നലിന് മേനിയില്‍
എല്ലുതുളയ്ക്കും തണുപ്പുലര്ന്നൂ.....
(അല്ലെങ്കില്‍ എങ്ങനെ....)
ഉള്ളതു ചൊല്ലാത്ത സൂത്രക്കാരന്‍
എല്ലാര്‍ക്കുമെല്ലാര്‍ക്കും സ്വന്തക്കാരന്....
സിന്ദൂരം പൂശീ.... ഹിന്ദോളം പാടീ...
സന്ധ്യയിപ്പോള്‍ വിടരുമല്ലോ...
എന്നോ ഞാന്‍ കണ്ടുമറന്ന സന്ധ്യേ
എന്നെ ഇരുട്ടില്‍ വെടിഞ്ഞ സന്ധ്യേ
സിന്ദൂരം പൂശീ.....ഹിന്ദോളം പാടീ...
ആഹാ ഹാഹാ...ഉംഹും....ഉംഹും...