അകലെ നിന്നു ഞാന്‍ ആരാധിക്കാം അനവദ്യ സൌന്ദര്യമേ (2)
വെണ്‍തിങ്കള്‍ച്ചിരി വാരിച്ചൂടി വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍
അകലെ നിന്നു ഞാന്‍ ആരാധിക്കാം അനവദ്യ സൌന്ദര്യമേ
കൈയെത്തും ശിഖരത്തില്‍ വിടര്‍ന്നാലും കൈവരുമെന്നാരുകണ്ടു
മനസ്സില്‍ വസന്തമായ് പൂത്തുലഞ്ഞാലും മാറോടമരും എന്നാരുകണ്ടു
പുണര്‍ന്നില്ലെങ്കിലും കനവാലെന്നും പൂജിക്കാമല്ലോ
അകലെ നിന്നു ഞാന്‍ ആരാധിക്കാം അനവദ്യ സൌന്ദര്യമേ
പൂങ്കാറ്റിന്‍ കരവല്ലി ഉലച്ചാലും പൂ വീഴുമെന്നാരുകണ്ടു
ചഷകം കണ്മുന്നില് തുളുമ്പി നിന്നാലും ദാഹം തീരുമെന്നാരുകണ്ടു
നുകര്‍ന്നില്ലെങ്കിലും മിഴിവോടെന്നും ഓര്‍മ്മിക്കാമല്ലോ (അകലെ)