Title (Indic)സ്നേഹത്തിന് പൊന്വിളക്കേ WorkPravaham Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamസ്നേഹത്തിൻ പൊൻവിളക്കേ ത്യാഗത്തിന്നൊളിവിളക്കേ മനസ്സിന്നമ്പലത്തിൽ വിളങ്ങും മണിവിളക്കേ... ഇരുട്ടിൽ നിന്നുമെന്നെ കരകയറ്റി വീണ്ടും ഇരുട്ടിൻ മാറിലേക്കു പിടിച്ചിറക്കി.... സ്നേഹത്തിൻ പൊൻവിളക്കേ ത്യാഗത്തിന്നൊളിവിളക്കേ.... എൻ മുഖം വാടിയാൽ നിൻ പുഞ്ചിരി മായുമല്ലോ എൻ കണ്ണു നനഞ്ഞുപോയാൽ നിൻ നെഞ്ചു പിടയുമല്ലോ... എൻ മുഖം വാടിയാൽ നിൻ പുഞ്ചിരി മായുമല്ലോ എൻ കണ്ണു നനഞ്ഞുപോയാൽ നിൻ നെഞ്ചു പിടയുമല്ലോ... ഇന്നു നീ മാളികയിൽ..... ഇന്നു നീ മാളികയിൽ ഞാനോ പെരുവഴിയിൽ ഈ രാവിൽ നിന്റെ കണ്ണിൽ ഉറക്കം തഴുകിടുമോ.... ഉറക്കം തഴുകിടുമോ....................... സ്നേഹത്തിൻ പൊൻവിളക്കേ ത്യാഗത്തിന്നൊളിവിളക്കേ.... കണ്ണുനീർപൂവുകളാൽ നിൻ പാദപൂജ ചെയ്യാൻ എൻ ജീവൻ തുടിച്ചിടുന്നു എന്നു ഞാൻ കാണും നിന്നെ ഇന്നു ഞാൻ പാപിയെന്നോ..... ഇന്നു ഞാൻ പാപിയെന്നോ ഞാനന്യനെന്നോ എൻ ദൈവമേ നിനക്കും മറക്കാൻ കഴിഞ്ഞുവെന്നോ... മറക്കാൻ കഴിഞ്ഞുവെന്നോ................. സ്നേഹത്തിൻ പൊൻവിളക്കേ ത്യാഗത്തിന്നൊളിവിളക്കേ മനസ്സിന്നമ്പലത്തിൽ വിളങ്ങും മണിവിളക്കേ... ഇരുട്ടിൽ നിന്നുമെന്നെ കരകയറ്റി വീണ്ടും ഇരുട്ടിൻ മാറിലേക്കു പിടിച്ചിറക്കി.... സ്നേഹത്തിൻ പൊൻവിളക്കേ ത്യാഗത്തിന്നൊളിവിളക്കേ.... Englishsnehattin pŏnviḽakke tyāgattinnŏḽiviḽakke manassinnambalattil viḽaṅṅuṁ maṇiviḽakke... iruṭṭil ninnumĕnnĕ karagayaṭri vīṇḍuṁ iruṭṭin māṟilekku piḍicciṟakki.... snehattin pŏnviḽakke tyāgattinnŏḽiviḽakke.... ĕn mukhaṁ vāḍiyāl nin puñjiri māyumallo ĕn kaṇṇu nanaññuboyāl nin nĕñju piḍayumallo... ĕn mukhaṁ vāḍiyāl nin puñjiri māyumallo ĕn kaṇṇu nanaññuboyāl nin nĕñju piḍayumallo... innu nī māḽigayil..... innu nī māḽigayil ñāno pĕruvaḻiyil ī rāvil ninṟĕ kaṇṇil uṟakkaṁ taḻugiḍumo.... uṟakkaṁ taḻugiḍumo....................... snehattin pŏnviḽakke tyāgattinnŏḽiviḽakke.... kaṇṇunīrbūvugaḽāl nin pādabūja sĕyyān ĕn jīvan duḍicciḍunnu ĕnnu ñān kāṇuṁ ninnĕ innu ñān pābiyĕnno..... innu ñān pābiyĕnno ñānanyanĕnno ĕn daivame ninakkuṁ maṟakkān kaḻiññuvĕnno... maṟakkān kaḻiññuvĕnno................. snehattin pŏnviḽakke tyāgattinnŏḽiviḽakke manassinnambalattil viḽaṅṅuṁ maṇiviḽakke... iruṭṭil ninnumĕnnĕ karagayaṭri vīṇḍuṁ iruṭṭin māṟilekku piḍicciṟakki.... snehattin pŏnviḽakke tyāgattinnŏḽiviḽakke....