എപ്പോഴുമെനിക്കൊരു മയക്കം
എന്നുള്ളില്‍ മോഹത്തിന് കിലുക്കം
എല്ലാര്ക്കുമെന്നോടൊരടുപ്പം
എനിക്കെല്ലാ കാലവും ചെറുപ്പം
(എപ്പോഴും)
നിദ്രതന്‍ ഊഞ്ഞാലിലാടാന്‍
നീ വരുമോ സഞ്ചാരീ
സ്വപ്നത്തിന് പൂനുള്ളി രസിക്കാം
സ്വര്‍ഗ്ഗത്തെ വെല്ലുവിളിക്കാം
പണ്ടത്തെ സ്വപ്നങ്ങള്‍ മറക്കൂ
ഇന്നത്തെ സ്വപ്നത്തില്‍ ലയിക്കൂ
(എപ്പോഴും)
നിന് ദുഃഖമൗനം കളയൂ
നീ ചിരിക്കൂ സഞ്ചാരീ
ചിത്രാങ്കണങ്ങളിലിരിക്കാം
ചിത്രങ്ങളെഴുതി രസിക്കാം
പണ്ടത്തെ ചിത്രങ്ങള്‍ മായ്ക്കൂ
ഇന്നത്തെ ചിത്രത്തില്‍ ലയിക്കൂ
(എപ്പോഴും)