സ്നേഹഗായികേ നിന് സ്വപ്നവേദിയില്‍
ഗാനോത്സവം എന്ന് തുടങ്ങും
ആനന്ദ ഗാനോത്സവം എന്നു തുടങ്ങും
നിന് പ്രേമ പൂജ തന് നിര്‍വൃതി പുഷ്പങ്ങള്‍
നിത്യവും ഞാന്‍ അണിയും
നിന് രാഗം താനം പല്ലവി കേട്ടെന്‍
പൊന്നമ്പലമുണരും
മനസ്സാം പൊന്നമ്പലമുണരും (സ്നേഹ ഗായികേ)
നിന് പുഷ്പ താലത്തില്‍
നിറയുന്ന വര്‍ണ്ണങ്ങള്‍
നിന് ദേവന് വാരിച്ചൂടും
നിന് മുത്തം ചാര്‍ത്തും ഉന്മാദഹര്ഷം
പൊന്‍ ചെമ്പകങ്ങളാകും
മാദക മന്ദസ്മിതങ്ങളാകും (സ്നേഹ ഗായികേ)