ഏനൊരു സ്വപ്പനം കണ്ടേ
ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍
ഏനൊരു സ്വപ്പനം കണ്ടേ
മേലൊക്കെ പിരുപിരുത്ത് , അന്ന്
നാടൊക്കെ കൊതി പെരുത്ത്
സ്വപ്നത്തില്‍ കണ്ടവന് എന്നോടു ചോദിച്ച
സ്വകാര്യമോര്‍ക്കുമ്പം നാണം
കാലത്തൊണര്ന്നപ്പോള് കള്ളനെ പിന്നെയും
കാണണമെന്നൊരു മോഹം, ഏന്
കാണണമെന്നൊരു മോഹം
ഈയാള്ക്കൂട്ടത്തിലവനൊണ്ടേല്
ഈ വഴി വായോ , വായോ ..!
വെയ് രാജാ വെയ് ,
വച്ചോ ...വച്ചോ
ഒന്ന് വച്ചാല്‍ രണ്ട്
ആ ...ഒന്ന് വച്ചാല്‍ രണ്ട്...
രണ്ടു വച്ചാല്‍ നാല്
ആ ...പോര്...രണ്ട് വച്ചാല്‍ നാല്...
ലക്കിടിപ്പ് ..ഹ ..ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ്
വെയ്... വെയ്
ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് ..ഹ.. ലക്കിടിപ്പ്
ആ ...വച്ചോ വച്ചോ
വെയ് രാജാ വെയ്
ഹായ്
ഒന്ന് വച്ചാല്‍ രണ്ട്
രണ്ട് വച്ചാല്‍ നാല്
ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ്
ഹ ...
ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ്
ആ...ഇതിലെ ഇതിലെ...
കാര്‍ണിവല്‍ , ഇത് കാര്‍ണിവല്‍
കലയുടെ കാഞ്ചന കളിപ്പന്തല്‍
ഇവിടെയോരിത്തിരി വിശ്രമിക്കൂ !
ആ...വാ വാ ...
ഈ വിഭവങ്ങള്‍ രുചിച്ചു നോക്കൂ !
ആ...നോക്ക് നോക്ക്...
കമോണ്‍ കമോണ്‍ കമോണ്‍
ഹറി അപ്പ് ഹറി അപ്പ് ...
ലാ ലാ ലാ ലല്ല ലാ ലാ....
ചെകിട്ടില്‍ വീതുളികൃതാവ് നട്ടൊരു
ചെറുപ്പക്കാരാ ! എന്റെ ചെറുപ്പക്കാരാ !
മൊറത്തില് കേറി കൊത്താതെയെന്റെ
മനസ്സില്‍ കേറി കൊത്താതെ !
കുഴപ്പക്കാരീ! ഒരു കുഴപ്പക്കാരീ!
എന്നെയാരുമിന്നു വരെ പ്രേമിച്ചിട്ടില്ല
ഞാനുമാരെയുമിന്നു വരെ പ്രേമിച്ചിട്ടില്ല
മഞ്ഞു പെയ്യും രാത്രികളില്‍
മരങ്ങള്‍ കോച്ചും രാത്രികളില്‍
കണ്ണടയ്ക്കാന്‍ സമ്മതിക്കാത്ത നായകനല്ലാതെ
എന്റെ ദേഹത്താരുമൊന്നും തൊട്ടിട്ടില്ല
ആ നായകനൊളിച്ചു പോയി
ഈ നായിക തനിച്ചുമായി
അന്ന് മുതല്‍ ഇവളെന്റെ വലയിലുമായി !