കൈതപ്പഴം കൈതപ്പഴം കൈതപ്പഴം
അന്നദാനക്കൈതപ്പഴം അല്ലിയോലക്കൈതപ്പഴം
അകത്തമൃത്.... പുറത്തഴക്....
ആരും കണ്ടാല്‍ കൊതിയ്ക്കും അമ്മാനപ്പഴം
അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ
അടുത്തുനോകൂ ഒന്നെടുത്തു നോക്കൂ
കാട്ടുഞാവല്‍പ്പഴം പോലെ കവര്‍ക്കുകില്ല ഇത്
നാട്ടുമാവിന് കനിപോലെ പുളിക്കുകില്ലാ
ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ്
തുളച്ചു നോക്കൂ.....
തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം.........
എന്നും വന്നെന്റെയടുത്തിരിക്കാറുള്ളവരേ
തിരഞ്ഞെടുക്കൂ ഒന്നറിഞ്ഞെടുക്കൂ
തേന്‍ വരിക്കക്കുടം പോലെ മടുക്കുകില്ലാ ഇത്
കാളിനെല്ലിപ്പഴം പോലെ കയ്ക്കുകില്ലാ
മുളനിറയെ കുളിരാണ്, കുളിര് നിറയെ മുത്താണ്
കുലുക്കിനോക്കൂ രുചിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം...........