ഈശ്വരന് ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല
വെള്ളപൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളേ.. നിങ്ങള്‍
അമ്പലങ്ങള്‍ തീര്‍ത്തു ആശ്രമങ്ങള്‍ തീര്‍ത്തു
ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു
ഈശ്വരന്നായിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു...
കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു മാര്‍ക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു നിങ്ങള്‍
നല്ലവരെന്നു നടിച്ചു...
കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്തവാവുകളേ.. നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു.. ഇത്രനാള്‍
ഭഗവദ്ഗീത കൊണ്ടു മറച്ചു...