(കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (4)
പടകൊടികണ്ടാല്‍ തല കുടയില്ല വെടിയുണ്ടകളാല്‍ വേദനയില്ല
പടകൊടികണ്ടാല്‍ പതറുകയില്ല വെടിയുണ്ടകളാല്‍ വേദനയില്ല
അഴിയണി ചാര്ത്തിന് മുറവിളി മാറ്റാന്‍ അരിവാളേന്തിയ വീരന്മാരേ (2)
പോവുക നാം പോവുക നാം പോവുക നാം ഇതിലേ
(പു) എന്തിതെന്തു സംഭ്രമമോടെങ്ങെങ്ങു പോവുകയാം
എന്തിന്നീ സന്നാഹം ആരു നീ
(എന്തിതെന്തു)
ചൊല്ലൂ ആരു നീ
(സ്ത്രീ) പണിചെയ്തും പട്ടിണിയാല്‍ പരവശരാം പാവങ്ങള്‍ക്കു
തുണ നല്കാന് പോന്നിടും സഖാവു ഞാന്‍
(പണിചെയ്തും )
(കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (2)
അസലര്ക്കു മേടകളില്‍ കുടികൊള്ളുന്നോരില്‍ നി -
ന്നവകാശം കൈവശമായ് തീരുവാന്‍
(കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (2)
(പു) ഓ ഹോ
(പു) പകവെട്ടി നേടുവതിന്നാശിപ്പതെന്തുവാന്‍
പറയുക നിന് അവകാശ രീതികള്‍
(സ്ത്രീ) ദുരിതം മേയാന്‍ തൊഴിലാളി സുകൃതം മേയാന്‍ മുതലാളി (2)
അറുതിവരാന്‍ ഈ അധര്‍മ്മ നീതികള്‍
(സ്ത്രീ) വിപ്ലവത്തിന് വിത്തെറിയും ഇക്കൊടിയാല് മാര്‍ഗ്ഗം
അതെ വിശ്വസിപ്പു ഞങ്ങളുമിന്നാദരാല്‍
(പു) താന്‍ വിതയ്ക്കും വിത്താവാം താന്‍ കൊയ്യും എന്നാകില്‍
ശാന്തിയ്ക്കീ വിപ്ലവമോ സാധനം
(സ്ത്രീ) എങ്കിലും ഈ പാതയിലൂടെത്ര ജനം ജയം നേടി
സങ്കടത്തിന് ശാന്തി വേറെയെന്തുവാന്‍
(പു) എന്നാളും ഹിസകളോടെന്നാടാഹിസകൊണ്ടു
(പു) ശാന്തിയുടെ കൃഷ്ണ ബുദ്ധ യേശു മുഹമ്മദിന്റെ
ഗാന്ധിയുടെ സന്ദേശം കാണ്ക നീ
(പു) അഹിംസാ പരമോധര്‍മ്മ
(പു) നീ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിയ്ക്കുക
(പു) സ്നേഹം ഏകം ജഗത് സര്‍വ്വം
(പു) ബുദ്ധം ശരണം സംഘം ശരണം ധര്‍മ്മം ശരണം
(സ്ത്രീ) അഹിംസാ സത്യം സ്നേഹം ആര്‍ഷഭാരത മോചനം
(സ്ത്രീ) വൈഷ്ണവജനതോ തേനേ കഹിയേ (2)
ജേ പീഡ പരായീ ജാനേരേ (2)
വൈഷ്ണവജനതോ തേനേ കഹിയേ
(സ്ത്രീ) ഞങ്ങളുടെ ചോരവിയര്‍പ്പാക്കിയതിന്‍ കാരണം
ഇന്നുയരും തന് ധനമെന്നെന്നുമവര്‍ പേറണം
തൊഴില്‍ ചെയ്വോന് തോഴനെന്നു സോദരര്‍ക്കും പ്രേരണം
സോദരര്‍ക്കും പ്രേരണം
തൊഴിലാളിയ്ക്കെന്നുമവന് തുണയായിത്തീരണം (2)
(പു) എങ്കിലതിനെന്തു വേണം ഏതു തൊഴിലാളനും
തന് തൊഴിലു തന് ജയമെന്നോര്‍ത്തു തൊഴില്‍ ചെയ്യണം
(എങ്കിലതിനെന്തു )
സ്വന്തമുതലാളരുടെ ബന്ധുവെന്ന ചിന്തയാല്‍
തന്റേടമായ് വീടണം സമരചിന്ത മാറണം
തന്റേടമായ് വീടണം ഈ സമരചിന്ത മാറണം
(കോ) വാസ്തവം വാസ്തവം പാശമൊന്നയഞ്ഞേ
വന്നേനും വന്നേ വൈരം വെടിഞ്ഞേ (2)
(പു) പട്ടിണിയും കഷ്ടതയും പാരില്‍ നിന്നു പോകും
(കോ) വഞ്ചമെന്ന വാക്കേ നാം മറന്നു പോകും
(പു) നെഞ്ചകത്തിലാര്‍ക്കും സ്നേഹമുളവാക്കും
(കോ) സ്നേഹം കൊള്ളും ഐക്യം
സ്നേഹം അതാം യോഗ്യം
(കോ) ഒരു നാട്ടില്‍ പുലരും മക്കള്‍ നാം
ഒരു ഞെട്ടില്‍ മലരും പൂക്കള്‍ നാം
(ഒരു നാട്ടില്‍ )
ഒരുമയും പെരുമയും പൊന്മുടി ചൂടും
ഒരു നവ ലോകത്തെ കാണ്മു നാം
(ഒരുമയും )
ഒരു നവ ലോകത്തെ കാണ്മു നാം (4)