ആനന്ദരൂപന്‍ ആരിവനാരോ
അല്ലും പകലും മോഹത്താലുള്ളം കവരും
ആനന്ദരൂപന്‍ ആരിവനാരോ
അന്തരംഗമാരന് അതിസുകുമാരന്
ലല്ലലാലല്ലാലീലാ....
മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ
മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ
ഇരവില്‍ മയങ്ങുമ്പോള്‍ ഇന്നലെ ഞാന്‍
ഇനിയ കിനാവുപോല്‍ വന്നുടനെ
എന്മെയ് തലോടി പുഞ്ചിരി ചൂടി(2)
എന്‍ ദേവനാണവന്‍ എന്‍ പ്രേമം നേടി(2)
ആനന്ദരൂപന്‍ ആരിവനാരോ
അന്തരംഗമാരന് അതിസുകുമാരന്
ലല്ലലാലല്ലാലീലാ....