വണ്ണാത്തിക്കിളി വായാടിക്കിളി
വര്‍ണ്ണപ്പൈങ്കിളിയേ
ചെപ്പുകിലുക്കിപ്പാറിനടക്കണ ചെല്ലപ്പൈങ്കിളിയേ
വന്നേപോ ഒന്നു നിന്നേപോ
കിടന്നുറങ്ങും നേരത്തിരവില്
കിനാവുകാണാറുണ്ടോ?
തങ്കക്കിനാവുകാണാറുണ്ടോ?
കുരുന്നുകരളും കുഞ്ഞിച്ചിറകും
കോരിത്തരിക്കാറുണ്ടോ ചൊല്ല്
കോരിത്തരിക്കാറുണ്ടോ?
ആ.....
വണ്ണാത്തിക്കിളി......
ആഹാ......
കുളിരുള്ളപ്പം കൂടെയിരിക്കാന്‍
കൂട്ടിനൊരാണ്കിളിയുണ്ടോ?
കുഞ്ഞിക്കൂട്ടിലൊരാണ്കിളിയുണ്ടോ?
അഞ്ചിക്കൊഞ്ചിപ്പാടിയിണക്കിളി
നെഞ്ചിലുരുമ്മാറുണ്ടോ?
ഇങ്ങനെ നെഞ്ചിലുരുമ്മാറുണ്ടോ?
ആ....
വണ്ണാത്തിക്കിളി......