വന്നാട്ടെ ഓ മൈഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ
നെഞ്ചിലിരിക്കണ തേനുണ്ണാന്‍
പ്രേമത്തിന്റെ വിരുന്നുണ്ണാന്‍ വന്നാട്ടേ
കൊഞ്ചിക്കുഴയാന്‍ നില്‍ക്കാതെ
കൊല്ലാക്കൊലനീ ചെയ്യാതെ വന്നാട്ടെ
കുരുവീ കുരുവീ കുഞ്ഞിക്കുരുവീ
ദൂതിനു പോകാമോ?
പോകാം പോകാം കേട്ടോ പോകാം
അയലത്തെ സുന്ദരിയോടെന്നുള്ളിലെ
അനുരാഗമറിയിക്കുമോ
അറിയിക്കാം അറിയിക്കാം അറിയിക്കാം
നീയാടിപ്പാടിച്ചമഞ്ഞു മിനുങ്ങി
കുണുങ്ങി കുലുങ്ങി മയങ്ങിയൊരുങ്ങി
ഇറങ്ങിവന്നാട്ടേ... വന്നാട്ടേ..
കുരങ്ങേ കുരങ്ങേ കാട്ടുകുരങ്ങേ
ദൂതിനുപോകാമോ?
പോകാം പോകാം....
പ്രാണപ്രിയയോടെന്റെ മനസ്സിലെ
പ്രണയമറിയിക്കുമോ?
നീയാടിപ്പാടിച്ചമഞ്ഞു മിനുങ്ങി
കുണുങ്ങി കുലുങ്ങി മയങ്ങിയൊരുങ്ങി
ഇറങ്ങിവന്നാട്ടേ... വന്നാട്ടേ..