രജനീഗന്ധിവിടര്‍ന്നു
അനുരാഗസൌരഭ്യം പടര്‍ന്നു
കടമിഴിയില്‍ സ്വപ്നം നിരന്നു നിന്റെ
കാല്ച്ചിലങ്കകളുനര്ന്നൂ
നീലക്കാടിന് രോമാഞ്ചമേ ഞാന്‍
നിന്നെ തേടിയലഞ്ഞൂ
ഹൃദയത്തുടിപ്പിന് താളം കേട്ടെന്‍
കാനനക്കുയിലേ നീവന്നൂ
കാനനക്കുയിലേ നീ വന്നൂ
രജനീഗന്ധിവിടര്‍ന്നു...........
മലര്ക്കിനാവുകള് കണ്ണീരിലടിഞ്ഞു
മനസ്സില്‍ കൂരിരുള്‍ നിറഞ്ഞൂ
നീറിപ്പടരും നൊമ്പരമായ് ഞാന്‍
നിന്റെ ആത്മാവിലലിഞ്ഞൂ
രജനീഗന്ധിവിടര്‍ന്നു...........