തന്തോയത്തേനുണ്ടു കണ്ണിറുക്കും ചെറുമീ
കണ്ണിറുക്കും ചെറുമീ
തന്നാനപ്പാട്ടൊന്നു പാടെന്റെ ചെറുമീ
നാട്ടാരു കാണുമെന്ന് നാണമില്ല്യോ നിങ്ങക്ക്
നാണമില്ല്യോ നിങ്ങക്ക്
ഏനെന്റെ പാടത്ത് പൂവാണു ചെറുമാ
(തന്തോയത്തേനുണ്ട്...)
കൊട്ടുണ്ട് പാട്ടുണ്ട് കോയിക്കത്തായത്ത് (2)
കൊണ്ടാട്ടം കാമാനും കൂവാമോ ചെറുമീ
കാമാനും കേപ്പാനും നിങ്ങടേ കൂട്ടിന്
നിങ്ങടേ കൂട്ടിന്
കാരിയമേനെന്ത് ചൊല്ലെന്റെ ചെറുമാ
കാട്ടുപൂ പൂത്തപ്പോ കരിവണ്ടു ചുറ്റണു (2)
കാരിയമെന്തെന്നു നീ ചൊല്ല് ചെറുമീ
കരിം പുടവ തരാഞ്ഞ് നാലാള് കാണക്കെ
നാലാള് കാണക്കെ
കരിനാക്ക് നിങ്ങക്ക് ചേലല്ല ചെറുമ
കടലു വറ്റി കച്ചാഴ കയ്യെടുക്കും മുമ്പിലീ
കുടലു വറ്റി ചത്താലു കൊള്ളാമോ ചെറുമീ
കടലു വറ്റി കച്ചാഴ കയ്യെടുക്കും മുമ്പിലീ
കുടലു വറ്റി ചത്താലു കൊള്ളാമോ ചെറുമീ
നാട്ടാരു കാണുമെന്ന് നാണമില്ല്യോ നിങ്ങക്ക്
ഏനെന്റെ പാടത്ത് പൂവാണു ചെറുമാ