ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ..
നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം
നാളെ..പുണ്യമുഹൂര്‍ത്തം..
ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം
നാളെ..പുണ്യമുഹൂര്‍ത്തം..
ആ മലരിന് കാവില്‍ ആനന്ദരാവില്‍ (2)
പ്രേമവെണ്ണിലാവില്‍ നാഥനങ്ങു വരും (ആ മലരിന്..)
അങ്ങു വരും നാളെയെന്‍
ആല്മാവിന് നായകന്
മംഗലമീ മാല്യമവന്‍ മാറിലണിയും.. ഞാന്‍ മാറിലണിയും..
കയ്യിലൊരു മുരളിയുമായ് (2)
കണ്ണിലൊരു കവിതയുമായ്
പൈങ്കിളിയെന്നു..എന്നെ
പൈങ്കിളിയെന്നു..
പൈങ്കിളിയെന്നോതിയവനെത്തിടും നേരം (കയ്യിലൊരു..)
കാണാത്ത മട്ടിലൊരു
കോണില്‍ മറഞ്ഞു
പ്രാണപ്രിയനെയൊന്നു
പറ്റിക്കും ഞാന്‍..ഒന്നു പറ്റിക്കും ഞാന്‍
ഇഷ്ടനുമായൊത്തിനിമേല്
പട്ടണങ്ങള്‍ ചുറ്റുമ്പോള്‍
കൂട്ടുകാരികള്‍ അസൂയകൊള്ളുമല്ലോ
അസൂയകൊണ്ടുനിന്നെ നോക്കുമ്പോള്‍
നാണമാകുമോ? ..നിനക്കു..നാണമാകുമോ?
njan natta thoomulla namayude poomulla