സ്നേഹമേ കറയറ്റ നിന് കൈ
എന്തു ത്യാഗം ചെയ്തിടാന്‍
സ്നേഹമേ കറയറ്റ നിന് കൈ
എന്തു ത്യാഗം ചെയ്തിടാന്‍
ഏവയേ തവലക്ഷ്യം
ആരാര്ക്കേകുമാല് വിഫലപ്പെടാന്
ജാതിയില്ല മതങ്ങളിവിടില്ല
താഴ്ചയുയര്‍ച്ചകള്‍
നീതിയാം വഴിപോകയാണിവര്
നിഷ്കളങ്ക സഹോദരര്‍
സ്വന്തജാതിയിതെന്ന ചിന്തയില്‍
എന്തു മെച്ചം കണ്ടു നീ
ബന്ധുവിന് ഗൃഹമാശ്രയിച്ചതില്
എന്തു നേടിയതിന്നുനീ?
നീസഹായം നല്കിയാര്ക്കതില്
എന്തു ലാഭമിയന്നഹോ
നീമനസ്സില്‍ നിനച്ചതെന്തു
ലഭിച്ചതെന്തു സഹോദരാ?
ചിറകൊടിഞ്ഞൊരു തള്ളയും പൂഞ്ചിറകെഴാപ്പൈതങ്ങളും
അരുതിയറ്റോരന്ധകാരമിതിങ്കലെങ്ങു പോകുവാന്‍
ശോകമേ നീ ഏറിവന്നാല്‍ ഇത്രമാത്രമാകുമോ?
മോദമേ ഇതുകണ്ടു നില്പ്പാന് നീയുമിത്ര കഠോരമോ?