ചാറ്റല്‍മഴയും പൊന്‍വെയിലും
കാട്ടിലെ കുറുക്കന്റെ കല്യാണം
(ചാറ്റല്‍...)
വടക്കേമാനത്തെ കരിമുകിലും
തെക്കേമാനത്തെ തെളിവെയിലും
ചിരിയും കരച്ചിലും ഒപ്പത്തിനൊപ്പം
ഇരുളും മുമ്പാണു് കല്യാണം
(ചാറ്റല്‍...)
കുറുക്കന് പെണ്ണിന്റെ മുറച്ചെറുക്കന്
പെണ്ണോ ചെറുക്കന് മുറപ്പെണ്ണ്
പാഴൂര്പ്പടിക്കല് പഞ്ചാംഗം നോക്കി
പണ്ടാരോ നിശ്ചയിച്ച കല്യാണം
(ചാറ്റല്‍...)
കഴുത്തിലെ പൂത്താലി കാക്കപ്പൊന്ന്
കല്യാണപ്പുടവ കൈതോല
കാക്കക്കുയിലിന്റെ കച്ചേരി
കരക്കാര്ക്കൊക്കെയും വിരുന്നൂട്ട് വിരുന്നൂട്ട്
(ചാറ്റല്‍...)