ശ്രീരാമചന്ദ്രന്റെ അരികില്‍ സുമന്ത്രര്‍ തെളിക്കുന്ന തേരില്‍
സുസ്മേരമുഖിയായി സ്വയംവര വധുവായി
സീതാദേവിയിരുന്നു അവര്‍ മിഥിലയില്‍ നിന്നുമകന്നു
(ശ്രീരാമ)
കിന്നര ചാരണ ഗന്ധര്വ്വന്മാര് വീണാഗാനം പാടി
ദിക്കുകള്‍ എട്ടും സീതയെ വാഴ്ത്തി ദീര്‍ഘ സുമംഗലി ഭവതി
ഒഴുകീ മന്ദം ഒഴുകീ പുരുഷാര സരയൂ പ്രവാഹം
(ശ്രീരാമ)
കൈയ്യിലുയര്‍ത്തിയ വെണ്മഴുവോടെ കണ്ണില്‍ ചെന്തീയോടെ
മാര്‍ഗ്ഗ നിരോധം ചെയ്യാനെത്തിയ ഭാര്ഗവനിങ്ങനെ അലറി
കൊല്ലും ഞാന്‍ കൊല്ലും
നവ ദമ്പതിമാരെവിടെ എവിടെ എവിടെ എവിടെ
(ശ്രീരാമ)