തിം തിമി തിമി തിം തിമി തിമി താരോ
തിന്തിമി തിന്തിമി തിന്തിമി തിന്തിമി താരോ (2)
ആരവല്ലിത്താഴ്വരയിൽ
ആദിവാസിക്കുടിലിലൊന്നിൽ
അയ്യൻ പുലയനും തേവിക്കിടാത്തിക്കും
ആമ്പല്‍പ്പൂ പോലൊരു മോള് (ആരവല്ലി..)
ആയില്യം പാടത്തും ഓ... ആരിയൻ പാടത്തും ഓ..
അന്നവളാദ്യമായ് കൊയ്യാൻ പോയ് (ആയില്ല്യം..)
അവണാങ്കുഴിക്കലെ കേളപ്പനന്നേരം
മൂളിപ്പാട്ടും പാടിപ്പോയ് ആ വഴി
മൂളിപ്പാട്ടും പാടിപ്പോയ് ഉം..ഉം..ഉം (ആരവല്ലി..)
മേടം കഴിഞ്ഞപ്പം ഓ... മാനം കറുത്തപ്പം ഓ..
മാടത്ത പാടും കുടിലിന്നുള്ളിൽ (മേടം..)
ആരോരുമില്ലാത്ത നേരം ചെറുമിയും
കേളുവുമൊന്നിച്ചു കൂട്ടു കൂടി അന്നവർ
തങ്ങളിൽ പുന്നാരം പാടി ആഹാ..ആ..ആ..(ആരവല്ലി..)