നാലില്ലം നല്ല നടുമുറ്റം
നടുമുറ്റത്തൊരു മഴവില്വെറ്റിലക്കൊടി
നട്ടുവളര്ത്തണ നല്ലമ്മേ ഇല്ലത്തമ്മേ
ഒരു കീറു വെറ്റില തരുമോ മാനത്തമ്മേ (നാലില്ലം)
പൊള്ളയായ പുല്ലാങ്കുഴലിന്നുമ്മകള് നല്‍കും
പുഷ്പച്ചൊടികള്ക്കുള്ളില്
പൊള്ളയായ പുല്ലാങ്കുഴലിന്നുമ്മകള് നല്‍കും
പുഷ്പച്ചൊടികള്ക്കുള്ളില്
എന്നില്‍ നിറയും...
എന്നില്‍ നിറയും നാടന്പാട്ടിന് പൊന്നിളനീരുതരാം
പകരം ഞാന്‍ പൊന്നിളനീരുതരാം (നാലില്ലം)
സ്വര്‍ഗ്ഗമായ് സ്വര്ഗ്ഗങ്ങളിലെ സൌന്ദര്യവുമായ്
സ്വര്‍ണ്ണച്ചിറകും വീശി
സ്വര്‍ഗ്ഗമായ് സ്വര്ഗ്ഗങ്ങളിലെ സൌന്ദര്യവുമായ്
സ്വര്‍ണ്ണച്ചിറകും വീശി
എന്നില്‍ ഉണരും...
എന്നില്‍ ഉണരും സ്വപ്നങ്ങളിലെ മുന്തിരിപ്പൂക്കള്‍ തരാം
പകരം ഞാന്‍ മുന്തിരിപ്പൂക്കള്‍ തരാം (നാലില്ലം)