Title (Indic)ദുഃഖദേവതേ ഉണരു WorkOdakkuzhal Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer S Janaki Writer Vayalar Ramavarma LyricsMalayalamദുഃഖദേവതേ ഉണരൂ മനസ്സിലെ അഗ്നിച്ചിതകള്‍ കെടുത്തൂ അവയില്‍ നിത്യവും നീറി ദാഹിക്കുകയല്ലോ നിന്റെ മോഹങ്ങളും നീയും നീ സ്വയം നിര്മ്മിക്കുമന്ധകാരങ്ങള് തന് നീലച്ചുമരുകള്ക്കുള്ളില് നിന്റെ അചുംബിത സ്വപ്നസൌഗന്ധികം എന്തിനു നുള്ളിയെറിഞ്ഞു വരൂ വരൂ പ്രിയേ വരൂ വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ നീയെരിഞ്ഞു ഉള്ളിലുടച്ച ബിംബങ്ങള്‍ക്ക് നിന്മുഖച്ഛായകളില്ലേ? നിന്മരുഭൂമിയില് ദാഹിച്ചു നിന്നത് നിന്റെ വസന്തങ്ങളല്ലേ വരൂ വരൂ പ്രിയേ വരൂ വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ Englishduḥkhadevade uṇarū manassilĕ agniccidagaḽ kĕḍuttū avayil nityavuṁ nīṟi dāhikkugayallo ninṟĕ mohaṅṅaḽuṁ nīyuṁ nī svayaṁ nirmmikkumandhagāraṅṅaḽ tan nīlaccumarugaḽkkuḽḽil ninṟĕ asuṁbida svapnasaൌgandhigaṁ ĕndinu nuḽḽiyĕṟiññu varū varū priye varū vĕḽiccaṁ viḽayuṁ khanigaḽilekkunī kūḍĕvarū nīyĕriññu uḽḽiluḍacca biṁbaṅṅaḽkk ninmukhacchāyagaḽille? ninmarubhūmiyil dāhiccu ninnat ninṟĕ vasandaṅṅaḽalle varū varū priye varū vĕḽiccaṁ viḽayuṁ khanigaḽilekkunī kūḍĕvarū