മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാപ്പൂക്കള് കൊയ്തെടുത്തു
എടുത്തപ്പോളൊന്ന് തൊടുത്തപ്പോള്‍ നൂറ്
എയ്തപ്പോള്‍ ആയിരമായിരം
പൂവമ്പെയ്താല് പതിനായിരം
അംഗോപാംഗങ്ങളില്‍ അന്തരിന്ദ്രിയദാഹങ്ങളില് അവകൊണ്ടു
പത്തിവിടര്‍ത്തിയ പാമ്പുകളായി
രക്തക്കുഴലുകളിലിഴഞ്ഞു പുളഞ്ഞു പിണഞ്ഞു
ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍ പതിഞ്ഞു
ആരുനീ ആരുനീ ആരുനീയാരുനീ ഉന്മാദിനീ
യൌവനാവേശങ്ങളില് എന്റെ ദിവ്യവികാരങ്ങളില് അവയലിഞ്ഞു
അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി
പുഷ്പക്കുളിരുകള് ഉണര്‍ന്നു ഉണര്‍ന്നു വിടര്‍ന്നു
സിരകളിലവയുടെ മൃദുനഖാവലികള് പടര്‍ന്നു
ആരുനീ ആരുനീ ആരുനീയാരുനീ ഉന്മാദിനീ