വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
കാലം കനിഞ്ഞു കനിവിന് തുള്ളികള്‍
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ
ആ......
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ
ഇന്നലെ വരെയീ വാടിയിലിരുളിന്
കണ്ണീര് യവനിക വീണിരുന്നൂ
ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം
വിണ്ണിന് വര്‍ണ്ണം പടരുന്നൂ
ആ.....
വസന്തം തുറന്നു.....
എന്നിലുറങ്ങിയ മധുമയഗാനം
ഇന്നതിമൃദുവായ് ഉയരുന്നൂ (എന്നിലുറങ്ങിയ..)
മിന്നും പുഞ്ചിരിയിതൾ എൻ പ്രിയനായ്
എന്നധരങ്ങളില് ഇനിയെന്നും
ആ.....
വസന്തം തുറന്നു.....