ഹരിനാമകീര്‍ത്തനം പാടാനുണരും
അരയാല്‍ കുരുവികളേ
അറിയുമോ നിങ്ങള്‍ ദൈവമിരിക്കും
അജ്ഞാതശ്രീകോവില്‍
അജ്ഞാതശ്രീകോവില്‍ (ഹരിനാമകീര്‍ത്തനം )
അമ്പലവാടിയില്‍ ഒന്നിച്ചു പാടിയ
അനുരാഗ ഹൃദയങ്ങള്‍ അകന്നു പോയി
കൌമാരം കൊളുത്തിയ കര്‍പ്പൂര ദീപങ്ങള്‍
കാലത്തിന് കാറ്റില്‍ പൊലിഞ്ഞുപോയി
അവളുടെ പുഞ്ചിരി കാണാതെങ്ങിനെ
ഇനിയെന്റെ പുലരികള്‍ പുഞ്ചിരിക്കും
അവളുടെ കളമൊഴി കേള്ക്കാതെങ്ങിനെ
ആലയമണിനാദം ഞാന്‍ കേള്‍ക്കും
ആലയ മണിനാദം ഞാന്‍ കേള്‍ക്കും (ഹരിനാമകീര്‍ത്തനം )