You are here

Enninakkiliyude nombara gaanam

Title (Indic)
എന്നിണക്കിളിയുടെ നൊമ്പര ഗാനം
Work
Year
Language
Credits
Role Artist
Music M Jayachandran
Performer KJ Yesudas
Writer East Coast Vijayan

Lyrics

Malayalam

.
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..

ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍..
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ..ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു..
ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
.

English

.
ĕnniṇakkiḽiyuḍĕ nŏmbara gānaṁ keṭṭinnalĕyuṟaṅṅādĕ ñānirunnu..
agalumā kālŏcca agadāril niṟayunna mūga du:khaṅṅaḽāṇĕnnaṟiññu..

śāradanilāvil nī sandana sugandhamāy sārattaṇaññadinnorkkādirunnĕṅgil..
saitra rajani kaṇḍa sundara svapnaṁ polĕ..sārumukhi ñān uṟaṅṅiyuṇarnnenĕ..
ĕnniṇakkiḽiyuḍĕ nŏmbara gānaṁ keṭṭinnalĕyuṟaṅṅādĕ ñānirunnu..

ĕn manovāḍiyil nī naṭṭa sĕmbaga taigaḽil ĕnne pūkkaḽ niṟaññu..
itramel maṇamuḽḽa pūvāṇu nīyĕnn ātmasakhi ñān aṟiyuvān vaigiyo..

Lyrics search