നെഞ്ചില്‍ നിറമിഴിനീരുമായു്
നോവും ഒരു ബലിദാനമായു്
(നെഞ്ചില്‍ )
ഏതോ കര്മ്മബന്ധത്തിന് ഇടനാഴിയില്‍
ആരും കാണാക്കാറ്റിന്‍ നെടുവീര്പ്പുമായു്
ഒരു കണ്ണീര്‍മേഘം പെയ്യാന്‍ വയ്യാതെങ്ങോ വിങ്ങുമ്പോള്‍
നെഞ്ചില്‍ നിറമിഴിനീരുമായു്
നോവും ഒരു ബലിദാനമായു്
നെഞ്ചില്‍ നിറമിഴിനീരുമായു്
ഉള്ളില്‍ കുറുകുന്ന വെണ്‍പിറാക്കളേ
കണ്ണീരാറ്റിന്‍ കുഞ്ഞോളങ്ങളേ
താനേ തളരുന്ന ചുണ്ടിലൂറുമീ
താരാട്ടുപാട്ടിന് ഈണം മൂകമായു്
അലിയും സ്നേഹമാം തൂവെണ്ണയും
അഴലില്‍ ചാലിച്ച കല്‍ക്കണ്ടവും
ഇനി മാറില്‍ നീറും കാണാച്ചൂടും നല്‍കാനാവില്ലല്ലോ
നെഞ്ചില്‍ നിറമിഴിനീരുമായു്
നോവും ഒരു ബലിദാനമായു്
നെഞ്ചില്‍ നിറമിഴിനീരുമായു്
ഏതോ തമസ്സിന്റെ കൈത്തലോടലില്
താഴെ വീണു പോയു് നേരിന് താരകം
ആരോ മതില് കെട്ടി വേര്തിരിച്ചുവോ
നെഞ്ചില്‍ പൂത്തു നിന്ന മോഹപ്പൂപ്പാടം
നനയും കണ്ണിലെ കാരുണ്യവും
മരുവായു് മാറ്റീടും സൂര്യോഷ്ണമേ
ഒരു വേനല്കാറ്റിന് ശാപാഗ്നിയില്‍ ജന്മം നീറുന്നേരം
(നെഞ്ചില്‍)