ആ... ഉം...
നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം (2)
നിഴല്‍ത്തോണിയില്‍ പെണ്ണെ തുഴഞ്ഞെത്തിയോ (2)
കടവില്‍ കല്ലൊതുക്കില്‍ നില്ക്കുമെന്നെക്കാണുവാന്
ഓ.. നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം
തെങ്ങോലകള്‍ തെന്നലില്‍ കേളിയാടും
(കോ) അ..
തെങ്ങോലകള്‍ തെന്നലില്‍ കേളിയാടും
കാണാക്കിനാവിന്റെ തീരങ്ങളില്‍
രാത്തുമ്പികള്‍ മേയും ഓരങ്ങളില്‍
കതിര്ക്കൂമ്പു് തേടും അരിപ്രാവുപോലെന്
കരള്‍ക്കൂട്ടിനുള്ളില്‍ ഇടം തേടിയോ
പതിനാലാം രാവുദിക്കും പനിത്തിങ്കള് മുത്തേ നീ
നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം (2)
പൊന്നാമ്പലും പായലും പൂത്തു നില്ക്കും
(കോ) അ..
പൊന്നാമ്പലും പായലും പൂത്തു നില്ക്കും
പാല്‍മഞ്ഞിലാറാടും ഓളങ്ങളില്‍
പൂമീന്‍ കുരുന്നായു് ഞാന്‍ നില്ക്കവേ
തളിര്ച്ചുണ്ടു കോര്‍ക്കും ഒളിച്ചൂണ്ടയാലെന്റെ
കനല് പൊള്ളുമുള്ളം കൊളുത്തുന്നുവോ
പറക്കാതെ പാറിയെത്തി പതുങ്ങുന്ന പൊന്മാനേ
(നിലാക്കായലോളം )