ഏഴാം ബഹറിന്റെ മാനത്തുദിക്കണ പുന്നാര പൊന്നമ്പിളി
കല്ലായിക്കടവത്തെ പൂങ്കൊമ്പിൽ പാടുന്നൊ റങ്കുള്ളൊരാറ്റക്കിളി
ആ....ആ....ആ......ആ........
ഏഴാം ബഹറിന്റെ മാനത്തുദിക്കണ പുന്നാര പൊന്നമ്പിളി
കല്ലായിക്കടവത്തെ പൂങ്കൊമ്പിൽ പാടുന്നു റങ്കുള്ളൊരാറ്റക്കിളി
മനസ്സിന്റെ മൈലാഞ്ചിപ്പാടത്ത് മിന്നിത്തിളങ്ങണ് മിന്നായ മിന്നാമിന്നി
തിളങ്ങണ ബലിപ്പെരുന്നാളിന്റെ പിറ കണ്ടു കൊതിക്കണൊരാലം ഉടയോന്റെ പൈതങ്ങൾ
(ഏഴാം ബഹറിന്റെ......)
അങ്ങാടിക്കടയ്ക്കടുത്തും പൂ പൊൻവല വീശണ കണ്ണാടിക്കടപ്പുറത്തും
വമ്പേറും വാല്യക്കാരും ചൊങ്കുള്ള ചൂണ്ടക്കാരും ആഘോഷം പെരുപ്പിക്കുമോ (2)
പത്തരമാറ്റൊളി മുത്തു കൊരുത്തൊരു തരിവള താളമിണക്കുമ്പോൾ (2)
കെസ്സുകളസ്സലു കിസ്സകൾ ചൊല്ലി പുത്തരി കുത്തിയ പത്തിരിയും
പൂങ്കോയി പെടക്കണ ബിരിയാണീം പല ബഹുജോറാക്കണ പെരുന്നാള്
പല ബഹുജോറാക്കണ പെരുന്നാള്
(ഏഴാം ബഹറിന്റെ......)
മൊഞ്ചേറും മലർക്കനിയേ എൻ ഖൽബിനകത്തെ പഞ്ചാര പനംകിളിയേ
കുളിരേറും നെഞ്ചിൽ കൂട്ടും കൂമ്പാളക്കൂടിനുള്ളിൽ ചിറകാട്ടി പറന്നെത്തുമോ (2)
ഇത്തറ എത്തറ നാളായുള്ളിലു കത്തണൊരാശകളറിയുന്നൂ (2)
അന്തി മയങ്ങണ നേരമുദിക്കണ ചന്ദിരനൊത്തൊരു സുന്ദരനേ
എന്നുയിരായ് പിരിശപ്പെട്ടവനേ
ഈ കുഞ്ഞിക്കുയിലു കളിക്കരുതേ
ഈ കുഞ്ഞിക്കുയിലു വളയ്ക്കരുതേ
മുത്തും മുരശ്ശൊലി മദ്ദളത്താളത്തിൽ മൊഞ്ചത്തിപ്പെണ്ണേ ചാഞ്ചാട്
കരിനീലക്കരയുള്ള കാച്ചിയും തട്ടവും കാറ്റത്തുലച്ചൊന്ന് തുള്ളാട്
പൂങ്കാറ്റത്തുലച്ചൊന്ന് തുള്ളാട്

ആ....ആ....ആ....ആ...