കരിരാവിന് കുന്നില്‍ വെള്ളിത്താലം പൊന്തുന്നേ
മുടികെട്ടിത്തോറ്റം നിര്‍ത്തെടി കര്‍ക്കടകപ്പെണ്ണേ
കരിരാവിന് കുന്നില്‍ വെള്ളിത്താലം പൊന്തുന്നേ
മുടികെട്ടിത്തോറ്റം നിര്‍ത്തെടി കര്‍ക്കടകപ്പെണ്ണേ
കനവൂതിക്കാച്ചിമിനുക്കി കനലിന്റെ കാവടിയാടി
മുളനാഴി ചെരിച്ചു നിലാവിന് പാല്പ്പതചിന്നിതാ...
ചിറപൊട്ടി കൂലംകുത്തി മഴതള്ളിപ്പൂത്തിര തള്ളി
പുതുവെള്ളം തുള്ളിത്തുള്ളി പാഞ്ഞു കുതിക്കുന്നേ
കരിരാവിന് കുന്നില്‍ വെള്ളിത്താലം പൊന്തുന്നേ
മുടികെട്ടിത്തോറ്റം നിര്‍ത്തെടി കര്‍ക്കടകപ്പെണ്ണേ
താഴെ മീനിനെ നോക്കിനിന്നതോ..ഓ..ഓ..
താരകങ്ങളെ കണ്ണുവെച്ചതോ ഓ..ഓ..
താണിറങ്ങി വാ....ചെമ്പരുന്തു നീ
ആണ്ടിറങ്ങി വാ കാട്ടുചോലയില്‍....
ചെറുമീനേ തുള്ളണമീനേ പരല്മീനേ മിന്നണമീനേ
കരയോളം നീന്തിക്കയറി കാട്ടുതീയില്‍ നീ ചാടാതെ
നിന് ചെതുമ്പലിന് വര്‍ണ്ണരാജിയില്‍ നീലവിണ്ടലം മിന്നുന്നു
കൊടിമിന്നലില് വെള്ളവുമായിണചേര്ന്നുപിറന്നവളേ ....
(കരിരാവിന് കുന്നില്‍..)
കാല്‍ച്ചിലമ്പുകള്‍..ഞാത്തിയിട്ടതോ..ഓ..
ഈ മരങ്ങളില്‍ മാരിതോര്ന്നതോ..ഓ...
റാക്കുരലിലെ തേന്ചുരന്നിതാ നീ കുടിക്കെടീ പാതിരാക്കിളീ
ഇടനെഞ്ചില്‍ താളമുണർന്നേ ഇഴപിഞ്ഞിയിരുട്ടുമഴിഞ്ഞേ
ചിതചിക്കും തലയോലകളില് ഒരു തീപ്പൊരി വീഴാതെ
വന്നു നിക്കണേ തങ്കവാളുമായ് രാവിന്നക്കരെ തമ്പ്രാനേ
പകലാളായ് ഈവഴിയിങ്ങനെ എന്നും വരുവോനേ.....
(കരിരാവിന് കുന്നില്‍..)