ഏതോ വിദൂരമാം നിഴലായ് ഇനിയും
ഏതോ വിദൂരമാം നിഴലായ് ഇനിയും
അന്തിവെയിലിന്റെ മൌനഭേദങ്ങള്
വാരിയണിഞ്ഞൊരു ശീലുപോലെ
ചില്ലുജാലകം കാതുചേര്‍ക്കുന്നു
ഏതോ ഓര്‍മ്മകളില്‍
കാല്‍ത്തളയതിലിളകിടാനെന്തേ....
തിരമറിഞ്ഞൂ സാഗരം...
ഏതോ വിദൂരമാം നിഴലായ് ഇനിയും........
പാദമുദ്രകള്മായും ഒരു പാതയോരത്തു നീ
പിന്നിലാവിന്റെ പൂവിന്നിതൾ നീട്ടി നില്ക്കുന്നുവോ...
സ്മൃതിയില്‍ കനിയും അനാദിനാദം
പായുമുള്ക്കടലിന് കരകളിലാകെ വിജനതപാകി
നേര്‍ത്തണഞ്ഞൂ നാളം......
ഏതോ വിദൂരമാം നിഴലായ് ഇനിയും....
ഏതോ വിദൂരമാം നിഴലായ്...............
ഓര്‍ത്തിരിക്കാതെ കാറ്റില്‍ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നിൽ പുഴനീര്ത്തുമോളങ്ങളില്
ഇനിയും നീയാ ശാഖിയിലേതോ ഗന്ധമായ് നിറയാന്‍
വിരലുകള്നീറും മെഴുതിരിയായി
കരകവിഞ്ഞൂ മൌനം........
(ഏതോ വിദൂരമാം........)