മലര്‍മഞ്ചലില്‍ പറന്നിറങ്ങി വാ
മനസ്സിന് പതംഗമേ
ചിതറുന്നൊരീ ചിരിച്ചിലമ്പിലെ
മണിനാദമായിടാം
ആരോ കിലുക്കുമീ കരളിന്റെ കളിത്തട്ടില്‍
കുണുങ്ങുമെന് കനവുകള്‍
ആരോ വിരൽതൊട്ടുവിളിക്കുമെന് മടിത്തട്ടില്‍
തുടിക്കും പൊന്നുഷസ്സുകള്‍
അരെ ജുബാ ജുബാ..അരെ ജുബാ ജുബാ..
ജുബജുബാ...(2)
(മലര്‍മഞ്ചലില്‍.....)
ഒരു പദസ്വരം കേട്ടുദിച്ചുണരുമീ
ചിച്ചിലുചിലസ്വരമെന്നില്
നറുകവിള്ത്തടം തുത്തുടുതുടുക്കുന്ന
പൊന്പരിഭവ സ്വരമുള്ളില്
വീണ്ടും നീയെന്‍ മാറില്‍ മീട്ടും
ഏതോ പാട്ടിന് നാദോത്സവം
എന്‍ കണ്ണില്‍ രാച്ചില്ലുപോൽ മിന്നീടും സ്വപ്നങ്ങളേ
പൂപൂക്കും തൂമെയ്യിലെ ചേക്കേറും ഹംസങ്ങളേ
വരൂ...പ്രണയചഷകമിതിലെ മധുരമധുനുണയാന്
(മലര്‍മഞ്ചലില്‍.....)
മിഴിയിമയ്ക്കുള്ളില് പൊന്നണിഞ്ഞുണരുന്നു
നിന് പ്രിയമുള്ള മുഖമെന്നും
നിറമണിക്കൂട്ടിൽ ഇന്നുതിര്ന്നിറങ്ങുന്നു
ഈ തണുതണുപ്പിന്റെ ഈണം
എന്നും നീയെന്‍ നെഞ്ചില്‍ തേടും
ഏതോ രാവിന് ചന്ദ്രോദയം
നിന് ചാരേ....സാരംഗിയായ് സംഗീതം മൂളുന്നു ഞാന്‍
വിണ്ണോരം വെൺതിങ്കളായ് പൂത്താലം നീട്ടുന്നു ഞാന്‍
വരൂ...ഹൃദയസരസ്സിലുതിരുമരിയമലര്മഴയായ്....
(മലര്‍മഞ്ചലില്‍.....)