തുടിതുടിതുടി തുടിച്ചുണരുമെന്
അമ്പിളിയേ തുമ്പിതുള്ളാന്‍ വാ
കിലുകിലുകിലു കിതച്ചുണരുമീ
കിങ്ങിണിയില്‍ പൊന്മണിയായ് വാ
അടി..അമ്പടിയെന്നുടെ മനസ്സിലെ
ചെമ്പകമൊട്ടിനു കൊതിക്കല്ലേ
മണിച്ചന്തം വിളങ്ങുമെന്‍ കനവിലെ
ചന്ദനപ്പൊട്ടു നീ മായ്ക്കല്ലേ
കുറു കുറുമണിക്കുറുമ്പുറങ്ങുമീ
ചിത്തിര മുത്തു നീ എടുക്കല്ലേ...
(ഹായ്...തുടിതുടിതുടി...)
കാട്ടുകടമ്പിന്‍ പൂമൊട്ടണിഞ്ഞും
കാറണിക്കൂന്തല്‍ കൂടു മെടഞ്ഞും
പൂമണിക്കണ്ണില് കണ്മഷിയിട്ടും
കുണുങ്ങി വന്നതാണു ഞാന്‍
ആ..ആ...അമ്പിളിക്കിണ്ണം തുള്ളിത്തുളുമ്പും
ചന്ദനപ്പൈമ്പാൽ പൊൻപത നീട്ടി
മുന്തിരിമുത്തും കല്‍ക്കണ്ടത്തുണ്ടും
കൊണ്ടുവന്നതാണു ഞാന്‍
കുഞ്ഞിമണിപ്പൊന്മാനേ..ഒളിക്കണതെന്താണു്
മഞ്ഞുമണിപ്പൂന്തേനിൽ കുളിക്കണതെന്താണു്
കണ്മണിയേ..പൊന്‍ കനിയേ എന്നരികില്‍ വാ
കൊച്ചുകിനാക്കൂടൊരുക്കി കൂട്ടിരിക്കാന്‍ വാ
(തുടിതുടിതുടി....)
മാമരക്കൂട്ടിൽ ചന്ദനക്കട്ടിലിൽ
താമരപ്പട്ടില് തട്ടി വിരിച്ചും
പൂമണിമെത്തയിൽ പൊന്‍ മടിത്തട്ടില്‍
കിടത്തി നിന്നെ ഞാനുറക്കാം
ആഹാ..ആ..ആവണിക്കാറ്റില്‍ ചാമരം വീശി
അല്ലിപ്പൂമെയ്യില് ചന്ദനം പൂശി
താരണിക്കൈയാൽ തംബുരുമീട്ടി
തുടിച്ചു പാടി ഞാനുറക്കാം
തുളുമ്പുമെന്‍ ഉള്ളോരം കൊതിക്കുന്നതെന്താണു്
മയങ്ങുമെന്‍ കണ്ണോരം ഉദിക്കുന്നതെന്താണു്
കൊഞ്ചിവരും പുഞ്ചിരിതന്‍ പൂങ്കുളിരില്‍ വാ
നെഞ്ചുണരും പൊന്‍തുടിയില്‍ ധിൻധിനമായ് വാ
(തുടിതുടിതുടി....)