ഒരു സാഗരം പോലിരമ്പുന്നോരാ
കുഞ്ഞുമനസ്സലയാഴിയോ...
ആളും തീജ്ജ്വാലയോ....(ഒരു സാഗരം ...)
മിഴിനീര് മൊട്ടുകളേ ...വിടരാന്‍ വെമ്പുകയോ
ഒരു സാഗരം പോലേ......
തഴുകിയുറക്കുവാന്‍ താരാട്ടില്ല
അമ്മതന്നമൃതു് നുണഞ്ഞുമില്ലാ
കളിക്കൂട്ടുകാരുമായ് കളിപറഞ്ഞാടുവാന്
കളിയൂഞ്ഞാല് കെട്ടിയില്ലാ ..
കരഞ്ഞൊന്നുറങ്ങുമ്പോൾ കവിളിണ ചുംബിക്കാന്‍
അച്ഛനും കൂടെയില്ലാ..
മിഴിനീര് മൊട്ടുകളേ...വിടരാന്‍ വെമ്പുകയോ
മനസ്സിലെ മോഹങ്ങള്‍ സ്വപ്നങ്ങളായ്
നിന് കൈ തഴുകുവാന്‍ വന്നിരുന്നു
ഒരു ചിരിയോടവള്‍ ഉണരുമ്പോളമ്മയെ
അരികെ തിരഞ്ഞിരുന്നു
ഒരു തേങ്ങലോടെയാ മിഴിയീറനണിയുമ്പോള്
അമ്മയും കൂട്ടിനില്ലാ...
മിഴിനീര് മൊട്ടുകളേ...വിടരാന്‍ വെമ്പുകയോ
(ഒരു സാഗരം .....)