മഴവില്ലിന് നൂലുകൊണ്ടു് മനസ്സാകെ സ്വപ്നം തീര്‍ക്കും
മാടപ്പിറാവുകളേ...ഓ...ഓ...
മകരക്കുളിര് മഞ്ഞാകുമ്പോള് വിരിയും പുതുപൂവുകള്‍ പോലെ
പുതുവര്‍ണ്ണം തേടിപ്പോവുകയോ.....
മൂളും വണ്ടുകള്‍ പോലെങ്ങും പാറി നടക്കും
പൂവിന്നുള്ളില്‍ കാണാപ്പുതുപൂന്തേന് തിരയും
കുരുന്നിളം കിടാങ്ങളേ......
(മഴവില്ലിന് നൂലുകൊണ്ടു് ......)
ഹോ....തെന്നിത്തെന്നിത്തെന്നിപ്പോകും ചെല്ലക്കാറ്റിന് വര്ണ്ണപ്പൂന്തേരില്
ഹോ...ചെല്ലം ചെല്ലം ചൊല്ലിച്ചൊല്ലിക്കാണാപ്പൊന്നും
തേടി വരുന്നോരോ....നിങ്ങള്‍ ..........
കളിചിരി വിരിയും പ്രായവുമായി കളി പറഞ്ഞൊഴുകുന്നോ...
വണ്‍..ടു..നിറമേറും ചെമ്മാനക്കൂടാരക്കളിവീട്ടില് നിന്നും
ചേക്കേറാന്‍ പാറുന്നൊരു കുഞ്ഞാറ്റക്കിളി പോല്‍
തൂമഞ്ഞിന്‍ നിറമുള്ളോരരയന്നക്കുഞ്ഞുങ്ങള് നീന്തും
തെളിനീരില്‍ കാണും ചെറുവെണ്മേഘങ്ങള് പോല്‍
ആടാം പാടാം....കൂട്ടരുമായി......
തനനാ നന നാനാ തനനാ
നനനം തനനം തനനം തനനം
ന ന ന നാ നാ നാ നാ....
ഹോ...തമ്മില്‍ത്തമ്മിൽ കണ്ണില്‍ നോക്കി
കിന്നാരങ്ങള്‍ ചൊല്ലിരസിക്കുമ്പോള്
ഓ..ചന്നം പിന്നം ചൊല്ലിപ്പെയ്യും
പുതുമഴയോ മഴമുകിലോ നിന് മനസ്സില്‍
ഒരു കുയിൽപ്പാട്ടിന് എതിര്പാട്ടുമായി
ശലഭങ്ങള്‍ കളിത്തോഴരായ്...
അഴകേറും പുല്മേട്ടില് അരികത്തെത്തണ ചെപ്പായ് കേള്‍ക്കും
ഇടയന്റെ പാട്ടിന്നൊരു മറുപാട്ടും പാടി
ഒരു നീര്‍ക്കനല്‍ നിറയും ഒരു നോവിന് തീരാദുഃഖവുമായി
കുഞ്ഞാടിനെ മേയ്ക്കും ഒരു സ്നേഹത്തിന് ചിരിയാല്‍
ആടാം പാടാം കൂട്ടരുമായി....
തനനാ നന നാന തനനന
നനനാ നനനാ നനനാ
നനന നാ നാ നാ നാ....
(മഴവില്ലിന് നൂലുകൊണ്ടു്......)