തങ്കത്തിങ്കൾ കൂട്ടിനുള്ളില്‍ വിടരാം നാമിനി
നാളം ചൂടും കണിപോലെ...
ചിന്നിച്ചിന്നി താളം കൊട്ടി ഉയരാം മേളങ്ങള്‍
കൂടിയാട്ടം ആടും നേരം...
പൂപ്പളുങ്കു കോർത്തീടും...മാലചൂടും മോഹം
തൂവല്‍ മൂടി സ്നേഹത്തിന് പൂച്ചിലങ്ക തുള്ളും
മധുരമായ് ഒത്തു ചേരാം കൂടെ വായോ...
ഹാ തമ്മില്‍ത്തമ്മില്‍ കൂടി ചിത്രപ്പാട്ടും പാടി
തെന്നിത്തെന്നി ഒഴുകുമ്പോള്‍
സ്നേഹമേകാന്‍ പോരൂ...നിങ്ങളെല്ലാം...
കാട്ടിലെ മൈനയെ...കൂട്ടിനായി കൂട്ടും
പൂവിളം ചുണ്ടിലെ...പാട്ടിനായി വാ വാ...
മേഘഗീതങ്ങള്...ഓ...ഓ...മോഹതാളങ്ങള്...
മേനിയാകെ ഞാന്‍ കാക്കും നിലാപൈങ്കിളീ
ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ എന്റെ മൈനയെ
സ്വന്തമാക്കി മാറ്റും...ഹോ ഓ...
പൊന്നും പൂവും ചാര്‍ത്തി ഞാന്‍ എന്റെ കന്യയെ
ചന്തമാക്കി മാറ്റും...ഹേയ് ഏയ്...
കന്നിച്ചിന്തും പാടിയാടി പോകും നേരം
ചുണ്ടില്‍ ഓണപ്പാട്ടു മൂളും
കണ്ണും കെട്ടി കേളിയാടി പാടും നേരം
കമ്പിയില്ലാക്കമ്പി പായും...ഹേയ്..
മിന്നും മിന്നുമായ് ഈ യാമത്തില്‍
കണ്ണില്‍ നാളങ്ങളില്‍
തെന്നിപ്പായും ചേലുള്ള രാവില്‍
പോരാമൊന്നായിടാം....
ഉന്നം തേടി പോകും നാളെല്ലാം
കൈയും മെയ്യും ചേർത്തിടാം...
(തങ്കത്തിങ്കൾ കൂട്ടിനുള്ളില്‍....)