(പു) വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായി
(സ്ത്രീ) പാരിന് കിനാവില് പ്രേമോത്സവമരുളി
(പു) ഇണക്കിളികള്‍ ഒരേ സ്വരം ചൊരിയും വീണയായി
(ഡു) ഇണക്കിളികള്‍ ഒരേ സ്വരം ചൊരിയും വീണയായി
വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായി
പാരിന് കിനാവില് പ്രേമോത്സവമരുളി
(പു) മാന്കിടാവു് പോലെ നീ അനുരാഗരമ്യസാനുവില് (2)
വരുമെന്നോര്‍ത്തു കാത്തു ഞാന്‍ കനവിന് കറുകനാമ്പുകള്‍ (2)
(ഡു) പുലര്‍മഞ്ഞില്‍ പുളകമായി നിന് തനുവിലാകെ ചൂടി ഞാന്‍
(പു) വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായി
(സ്ത്രീ) ഉം.. പാരിന് കിനാവില് പ്രേമോത്സവമരുളി
(സ്ത്രീ) സോളമന്റെ ഗീതവും പറുദീസതന് സുമങ്ങളും (2)
അരുളാനായി വന്നു നീ കുയിലിന് ഹരിത വീഥിയില്‍ (2)
(ഡു) പുതു മഞ്ഞിന് മന്ത്രകോടി അണിഞ്ഞു വന്നു വാസരം
(സ്ത്രീ) വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായി
(പു) ഉം.. പാരിന് കിനാവില് പ്രേമോത്സവമരുളി
(സ്ത്രീ) ഇണക്കിളികള്‍ ഒരേ സ്വരം ചൊരിയും വീണയായി
(പു) ഇണക്കിളികള്‍ ഒരേ സ്വരം ചൊരിയും വീണയായി
(ഡു) വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായി
പാരിന് കിനാവില് പ്രേമോത്സവമരുളി