കണ്ണാടിക്കവിളിലെ കല്യാണസൗഗന്ധികം
മെല്ലെ ഞാനോന്നിറുത്തോട്ടെ
രതിമോഹിനീ...രസരഞ്ജിനീ...
ഹേയ്..കനവില്‍ നിനവില്‍ മധുരം നീയല്ലോ...
നെഞ്ചില്‍ വാഴുമെന്‍ പ്രാണേശ്വരാ...
(കണ്ണാടിക്കവിളിലെ....)
അല്ലിപ്പൂവില് ശലഭം വന്നൂ
സുന്ദരീ ആടു നീ....
കല്ലോലനിരയില് മന്ദാരത്തോണി
ഹൃദയംപോലെ ഇളകിയാടി
പൊന്പൂക്കളോ നിന്മേനിയില്
രോമാഞ്ചമോ കണ്മണീ പറയൂ നീ....
കരയും തേനലയും പുല്കുമ്പോള്
എന്മോഹം രാഗതീരങ്ങളായ്....
(കണ്ണാടിക്കവിളിലെ....)
മെല്ലെമെല്ലെ വരൂ നീ പ്രിയാ
നല്കിടാം തേന്‍കണം
നെയ്യാമ്പല്‍പോലെ നിന് മണിച്ചുണ്ടില്‍
ചിരിതന്‍ പൂവോ പ്രേമക്കിനാവോ
നീലാംബരം നീരാഴിയില്‍
കണ്ണാടി നോക്കുന്നിതാ പ്രിയതമാ
കവിളില്‍ നിന് ചൊടിയില്‍
സിന്ദൂരം ചാലിച്ചോ..
മന്മഥന് മോഹനന്.....
(കണ്ണാടിക്കവിളിലെ....)