നാലുകെട്ടിൻ അകത്തളത്തിൽ
നൂറു വട്ടം കൊതിച്ചിരുന്നു
കാണാൻ നിന്നെ കാണാൻ
തരിവളയുടെ ചിരിയതിൽ
ഉരുകിയ മധുരവുമായ് നീ വരും
(നാലുകെട്ടിൻ..)
മുറ്റത്തെ മാവിൻകൊമ്പിന്മേൽ ആടും
പക്ഷി പറഞ്ഞു ഇല്ല വരില്ല നീ
മനയുടെ അറ്റത്തെ പാടവരമ്പിന്മേൽ ഓടും
തുമ്പി പറഞ്ഞു ഇല്ല വരില്ല നീ
പക്ഷേ മനസ്സെന്റെ കാതോരം ചൊല്ലുന്നു
പെണ്ണേ നീ വരുമെന്ന്
പക്ഷിക്കും തെറ്റൊക്കെ പറ്റുമെന്ന്
(നാലുകെട്ടിൻ..)
ദൂരത്തൂന്നാരോ പോരുന്ന കണ്ടേ
പൂക്കൾ ഉലഞ്ഞു നെഞ്ചിനകത്തെല്ലാം
മനയുടെ വാതിൽക്കൽ നോക്കി ഞാൻ ഈയറ്റം നിൽക്കെ
കണ്ണിൽ ഉടക്കി കണ്മണി തൻ രൂപം
അപ്പോൾ മിഴിക്കൊമ്പിൽ ഊഞ്ഞാല കെട്ടി ഞാൻ
ഒപ്പം ഇരുന്നാടാൻ
പണ്ടത്തെ പാട്ടുകൾ പാടിയാടാൻ
(നാലുകെട്ടിൻ..)