കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം (2)
// കരളിന്റെ .........//
നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ
പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
// നെഞ്ചിലേ .........//
അറിയാമൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍
അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍
നിനക്കെന്റെ കണ്ണീര്പ്പൂവിന് തേന്തുള്ളികള്
// കരളിന്റെ .........//
മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍
പിന്നെയും പിന്നിലാവില് തേങ്ങുന്നതെന്തേ
// മണ്ണിതില്‍........//
ഒരു നാളറിയും നീയെന്റെ ദേവരാഗം
തിരിയായി തെളിയും അതില്‍ എന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായി
// കരളിന്റെ ........//