കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ
അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)
തന്താന തന്താന തന്താന തന്തന താരോ
തന്താന തന്താന തന്താനോ
തന്താന തന്താന തന്താനോ
കൊട്ടാരം വീട്ടില്പ്പോയ് പെട്ടിരുന്നു മുടികെട്ടാനും പൊന്നിന്റെ നൂല്
ആനയ്ക്കും മേലുള്ളോരാമ്പിറന്നോൻ ഇവൻ അപ്പൂട്ടൻ നാടിന്റെ തൂണ്
അതിരുങ്കൽ പാടത്തെ നെല്ലിലുലമ്പീ ആകാശം ഭൂമീടെ കെട്ടണ കണ്ണീ
അലിയുന്ന ദാനത്തിൽ കർണ്ണൻ പോലെ അറിയുന്ന ചന്തത്തിൽ കണ്ണൻ പോലെ
കണ്ണിലുണ്ണീ കണ്ണനാമുണ്ണീ നിന്നെ ഞങ്ങൾ കണ്ണെഴുതിക്കാം
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)
തിന്താരോ തിന്താരോ
തുമ്പിയ്ക്കും മക്കൾകും സദ്യയൂണ് തനിത്തങ്കത്താലമ്മയ്ക്കു തേര്
പെറ്റമ്മേ പോറ്റമ്മേ വിണ്ണിനമ്മേ ഇനി തെറ്റെല്ലാം മാപ്പാക്ക് നീയ്
ഉടുക്കാനും പുതയ്ക്കാനും തന്നരുളേണം
തേയ്ക്കാനും കുളിയ്ക്കാനും വേണ്ടതു വേണം
ഇനിയുള്ള ജന്മം നീ തായായ് വരണം
ഇവനൊരു തണലായ് നിൻ താങ്ങും വേണം
ഉമ്മറത്തെ പൊന്നുവിളക്കേ ഞങ്ങളുടെ പാട്ടു നിനക്കേ
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)
കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ