You are here

Aavani ponnoonyanyaaal aadikkaam(M)

Title (Indic)
ആവണി പൊന്നൂഞ്ഞാൽ ആടിക്കാം(M)
Work
Year
Language
Credits
Role Artist
Music Berny Ignatius
Performer MG Sreekumar
Writer S Ramesan Nair

Lyrics

Malayalam

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു
പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
(ആവണി)

വെറുതെ വെറുതെ പരതും മിഴികൾ
വേഴാമ്പലായ് നിൻ നടകാത്തു(വെറുതെ)
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ
മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
വർണ്ണങ്ങൾ വനവല്ലിക്കുടിലായി
ജന്മങ്ങൾ മലർമണിക്കുടചൂടി
(ആവണി)

വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ
വൈഡൂര്യമായി താരങ്ങൾ (വലംകാൽ)
നിൻമനസ്സുവിളക്കുവെച്ചതുമിന്നലായിവിരിഞ്ഞില്ലേ
പൊൻകിനാവുകൾവന്നുനിന്നുടെതങ്കമേനിപുണർന്നില്ലേ
നീയിന്നെൻ സ്വയംവര വധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ
(ആവണി)

English

āvaṇibŏnnūññālāḍikkāṁ ninnĕ ñān
āyilyaṁ kāvilĕ vĕṇṇilāve
pādirāmullagaḽ tālippū sūḍumboḽ
pūjikkāṁ ninnĕ ñān pŏnnu polĕ
maccagavādiluṁ tāne tuṟannu
piccagabūmaṇaṁ kāṭril niṟaññu
vannallo nīyĕn pūttumbiyāy
(āvaṇi)

vĕṟudĕ vĕṟudĕ paraduṁ miḻigaḽ
veḻāmbalāy nin naḍagāttu(vĕṟudĕ)
sandanakkuṟinīyaṇiññadilĕnṟĕberu padiññillĕ
mandahāsappālnilāppuḻa ĕnṟĕ māṟilaliññille
varṇṇaṅṅaḽ vanavallikkuḍilāyi
janmaṅṅaḽ malarmaṇikkuḍasūḍi
(āvaṇi)

valaṁ kāl puṇaruṁ kŏlussin siriyil
vaiḍūryamāyi tāraṅṅaḽ (valaṁkāl)
ninmanassuviḽakkuvĕccaduminnalāyiviriññille
pŏnkināvugaḽvannuninnuḍĕdaṅgamenibuṇarnnille
nīyinnĕn svayaṁvara vadhuvalle
nīrāḍān namukkŏru kaḍalille
(āvaṇi)

Lyrics search